കരക്കടിഞ്ഞ ഹംബാക്ക് ഇനത്തില്‍പെട്ട കൂറ്റന്‍ തിമിംഗലത്തെ പതിനാല് മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വചിത്രങ്ങള്‍ പുറത്തെത്തി. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തീരത്തടിഞ്ഞ തിമിംഗലത്തെ കാണാനായാണ് വിനോദ സഞ്ചാരികളുമായി കടല്‍ത്തീരത്തു മുകളിലൂടെ ജോണ്‍ പറന്നത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളെ കാണാനിടയായത്.
ഉപ്പ് വെള്ളത്തില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ട മുതലകളാണ് കടല്‍ ഭീമനെ ഭക്ഷണമാക്കാന്‍ ധൈര്യപ്പെട്ടത്. വെറും മൂന്നു മീറ്റര്‍ വലിപ്പമുള്ള മുതലകളാണ് ഇവയെന്നാണ് പൈലറ്റ് വെളിപ്പെടുത്തുന്നത്. സാധാരണ ഈ പ്രദേശത്ത് മുതലകളെ കാണാറില്ലാത്തതാണെന്നും, എന്നാല്‍ ചത്ത തിമിംഗലത്തിന്റെ മണം കിട്ടിയാകും മുതലകള്‍ എത്തിയതെന്നുമാണ് കണക്കുകൂട്ടല്‍.