കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

0
45

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്.

വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോകളാണ് വീരമൃത്യു വരിച്ചത്. പരിശീലനത്തിന്റെ ഭാഗമായാണ് വ്യോമസേനാ കമാന്‍ഡോകള്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്.

 

Image result for terror attack in kashmir

പ്രദേശത്തെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം. തുടര്‍ന്ന് വീടു വളഞ്ഞ സൈന്യത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു. എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.