കോഴിക്കോട്: കാഴ്ചപരിമിതര്‍ക്കായുള്ള ദക്ഷിണമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 14 അംഗ കേരള ടീമിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് ഒക്ടോബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് എന്‍ ഐ ടി ക്രിക്കറ്റ് ഗ്രൗണ്ടിലും തലശ്ശേരി സ്‌റ്റേഡിയത്തും നടക്കും.

കര്‍ണാടക, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി എന്നിവരാണ് മറ്റു ടീമുകള്‍. മുഹമ്മദ് ഫര്‍ഹാന്‍ ക്യാപ്റ്റനും എം.അബ്ദുല്‍ മുനാസ് വൈസ് ക്യാപ്റ്റനുമായി മല്‍സരിക്കും. സജുകുമാറാണ് പരിശീലകന്‍.