കേന്ദ്ര സാമ്പത്തിക ഉപദേശക സമിതി ആദ്യയോഗം ചേര്‍ന്നു

0
58

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മേഖല നേരിടുന്ന മന്ദ്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതി യോഗം ചേര്‍ന്നു. സാമ്പത്തിക സമിതി രൂപകരിച്ച ശേഷം നടത്തിയ ആദ്യ യോഗമാണിത്.

സാമ്പത്തിക മേഖല നേരിടുന്ന തളര്‍ച്ചയ്ക്കു വ്യക്തമായ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദബ്രോയി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, സാമ്പത്തിക മേഖലയിലെ തളര്‍ച്ച പരിഹരിക്കുന്നതിന് സമിതിയിലെ അംഗങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണനയം, നികുതി നയം, കൃഷി , സമൂഹിക മേഖല തുടങ്ങിയവയില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകളും സാമ്പത്തിക മേഖലയെ തളര്‍ത്തിയെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

വരുന്ന ചില മാസത്തേക്ക് സമിതിയുടെ പ്രവര്‍ത്തനം കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടായിരിക്കും. 2018 ഫെബ്രുവരിയിലാണ് കേന്ദ്ര ബജറ്റ്.

എന്നാല്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ച ഉറപ്പ് വരുത്താന്‍ മറ്റ് ഏജന്‍സികള്‍ക്കും പ്രധാനമന്ത്രിയുടെ സമിതി നിര്‍ദേശം നല്‍കും. ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം ഏജന്‍സികളെ സഹായിക്കാനാണ് തീരുമാനം.