ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി

0
59

കൊച്ചി: പതിനാറാം തീയ്യതി യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചങ്ങനാശേരി സ്വദേശിയായ അഭിഭാഷകന്‍ സോജന്‍ പവയനോടാണ് ഹര്‍ജി നല്‍കിയത്. കേസ് ചീഫ് ജസ്റ്റിസ് നവനിധി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.

ചട്ടം 166 പ്രകാരം കാബിനറ്റ് പദവി കൈകാര്യം ചെയ്യുന്ന പൊതുജനസേവകനായ പ്രതിപക്ഷ നേതാവ് ഹര്‍ത്താലിന്ആഹ്വാനം ചെയ്തത് കുറ്റകരമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കും, പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനുമെതിരെയാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യം പതിമൂന്നാം തീയ്യതി തീരുമാനിച്ച ഹര്‍ത്താല്‍ ഫിഫ അണ്ടര്‍ 17 നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 16ലേക്ക് മാറ്റുകയായിരുന്നു.