ജയ്ഷാ വിഷയത്തില്‍ പ്രതികരണവുമായി യശ്വന്ത് സിന്‍ഹ

0
51

പട്‌ന: ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ വിവാദത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ രംഗത്തെത്തി. ജയ് ഷാക്കെതിരായ വിവാദം പാര്‍ട്ടിയുടെ ധാര്‍മ്മിക ഔന്നത്യം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഊര്‍ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്‍കിയ രീതിയും പിന്നീട് ആരോപണം ഉയര്‍ന്നപ്പോള്‍ പീയുഷ് ഗോയല്‍ പിന്തുണച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചു എന്ന തോന്നലുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തിക്കുവേണ്ടി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (തുഷാര്‍ മെഹ്ത) ഹാജരാകുക എന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുണ്ടായിരുന്ന ഉന്നതധാര്‍മിക മൂല്യം നഷ്ടമായെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.