ഇന്ത്യയിലെ വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് കമ്പനിയായ ഭാരതി എയര്‍ടെലും കാര്‍ബണ്‍ മൊബൈല്‍സും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നല്കുന്ന ദീപാവലി സമ്മാനം. 1399 രൂപയ്ക്ക് 4G സ്മാര്‍ട് ഫോണ്‍.
കാര്‍ബണ്‍ A40 ഇന്ത്യന്‍ എന്ന ബ്രാന്‍ഡാവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുക. ഇപ്പോള്‍ 3499 രൂപയ്ക്കാണ് ഇത് വിപണിയില്‍ ലഭ്യമാകുന്നത്. ഫുള്‍ ടച്ച് സ്ക്രീനായ ഈ ഫോണ്‍ ഡുവല്‍ സിം സൗകര്യം ഉണ്ട്. കൂടാതെ എയര്‍ടെലിന്റെ 169 രൂപയുടെ ഓഫറും ലഭ്യമാകും.
‘എല്ലാ ഇന്ത്യന്‍ പൗരന്മാരെയും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്കി ഡിജിറ്റലി ശാക്തീകരണം ഉറപ്പാക്കുക എന്നതാണ് എയര്‍ടെലിന്റെ ലക്ഷ്യം.’ എയര്‍ടെല്‍ സിഎംഒ രാജ് പുദുപെഡി പറഞ്ഞു.