കതിരൂര്‍: പാട്യം പത്തായക്കുന്നില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് അജ്ഞാത സംഘം ബിജെപി ഓഫീസിനു നേരെ ബോംബേറ് നടത്തിയത്.
ബോംബേറില്‍ ഓഫിസിനു കേടുപാടു സംഭവിച്ചു. ബോംബ് സ്ക്വാഡ് ഇന്നു രാവിലെ എത്തി പരിശോധന നടത്തുമെന്ന് കതിരൂര്‍ പൊലീസ് 24 കേരളയോട് പറഞ്ഞു.
ഓഫീസിനു നേരെ ബോംബേറ് നടന്നിട്ടും ബിജെപി പരാതിയുമായി എത്തിയിട്ടില്ലെന്ന് കതിരൂര്‍ പൊലീസ് പറഞ്ഞു.