പുള്ളിക്കാരന്‍ സ്റ്റാറു തന്നെ!; ഇഷ്ടതാരത്തെ നേരില്‍കണ്ട ആരാധകന്‍

0
52

പുള്ളിക്കാരന്‍ സ്റ്റാറു തന്നെ!  ഈ വീഡിയോ കാണുന്നവര്‍ ആരും അത് സമ്മതിക്കും.

ഇഷ്ടതാരവും ആരാധകനും തമ്മില്‍ കണ്ടുമുട്ടിയ വീഡിയോ രംഗം തരംഗമാകുകയാണ്. അങ്കിള്‍ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന രംഗമാണ് തരംഗമാകുന്നത്. വയനാട് സ്വദേശിക്കാണ് തന്റെ ഇഷ്ടതാരമായ മമ്മൂട്ടിയെ നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരം കിട്ടിയത്. മമ്മൂട്ടിക്കൊപ്പം കാറിലുണ്ടായിരുന്നത് സിഐഎ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ നായികയായി എത്തിയ കാര്‍ത്തികയാണ്.

വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്ന വെളുത്ത ബെന്‍സിനെ എതിരെ വന്ന ഒരാള്‍ കൈകാണിച്ചു തടഞ്ഞുനിര്‍ത്തി. കാര്‍ നിര്‍ത്തി സൈഡ് വിന്‍ഡോ തുറന്നത് ഒരു പെണ്‍കുട്ടിയായിരുന്നു. കിതപ്പോടുകൂടി അയാള്‍ ചോദിച്ചു

‘അവിടെ മ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ?

ആ ഉണ്ട്… എന്തിനാ…?? പെണ്‍കുട്ടി മറുപടി പറഞ്ഞു

ചിരിച്ചുകൊണ്ട് അയാള്‍ മറുപടി പറഞ്ഞു ‘ഞാന്‍ മൂപരിന്‌ടെ ആളാ…

പെട്ടെന്നായിരുന്നു ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….

ഡ്രൈവിംങ് സീറ്റിലേക്ക് നോക്കി അയാള്‍ ആ കാഴ്ച കണ്ട് രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്നു…

വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു ആ ഉണ്ട്… എന്തിനാ…??(ചിരിയോടെ…)ഞാൻ മൂപരിന്ടെ ആളാ… അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….

Sinto Thottipully 发布于 2017年10月11日