ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം വൈറലാകുന്നു

0
59

ഫുട്ബോള്‍ കളിക്കളത്തില്‍ നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈയിടെ ഒരു ഡച്ച് താരത്തിന് സംഭവിച്ച അബദ്ധം കണ്ടാല്‍ എല്ലാവരും പറയും ഇതാണ് ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം എന്ന്.

ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരമാണ് ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഈ അബദ്ധത്തിന് ഇരയായത്. സംഭവം ഇങ്ങനെയാണ്. സഹതാരം പാസ് ചെയ്ത് വിട്ട പന്ത് മുന്നില്‍ ഗോളിയും പ്രതിരോധ താരങ്ങളും ഒന്നുമില്ലാതെ കിട്ടിയിട്ടും അത് ഗോളാക്കി മാറ്റാന്‍ ഡച്ച് താരത്തിന് ആയില്ല. ഡച്ച് താരത്തിന്റെ ഷോട്ട് അത്ഭുതകരമായി പുറത്തേയ്ക്ക് പോകുകയായിരുന്നു.

ഈ അബദ്ധത്തിന്റെ വീഡിയോ പുറത്ത് വന്ന ശേഷം ലക്ഷകണക്കിന് ആരാധകരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.