മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നില്‍ നടീ പീഡനക്കേസ് കൂടി ഉണ്ടെന്നു സൂചന

0
71

തിരുവനന്തപുരം: മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു പിന്നില്‍ നടീ ആക്രമണക്കേസ് കൂടി ഉണ്ടെന്നു സൂചന. ദിലീപ് പ്രതിയായ നടീ പീഡനക്കേസില്‍ കേസ് അന്വേഷണം വഴിത്തിരിവില്‍ എത്തി നില്‍ക്കെയാണ് മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

ദിലീപ് ജാമ്യത്തില്‍ പുറത്താണ്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിട്ടില്ല. കേസ് അന്വേഷണം എങ്ങുമെത്താതെ നീങ്ങുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ കാണുന്നത്.

ഉദാഹരണം സുജാത കാണാന്‍ ക്ഷണിക്കാനാണ് കൂടിക്കാഴ്ച എന്ന് പറയുന്നുണ്ടെങ്കിലും പിന്നില്‍ നടീ ആക്രമണക്കേസ് തന്നെയാണ് എന്നാണ് സൂചനകള്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദാഹരണം സുജാതയെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് മുഖ്യമന്ത്രി ഫെയ്സ് ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സുജാത കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിയേറ്ററില്‍ എത്തി ഉദാഹരണം സുജാത കണ്ടേക്കും.