മുകുള്‍ റോയ് എം.പി സ്ഥാനം രാജിവെച്ചു

0
50


ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായിരുന്ന മുകുള്‍ റോയ് എം.പി സ്ഥാനം രാജിവെച്ചു. ഇന്ന് ഉച്ചയ്ക്ക്‌ശേഷം മുകുള്‍ റോയ് രാജി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറി. രാജി രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 20 വര്‍ഷമായി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്നു മുകുള്‍ റോയ്.

ബിജെപിയിലേക്ക് ചേക്കേറുന്നതിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് തൃണമൂല്‍ പാളയത്തില്‍ നിന്നുള്ള വിവരം. മുതിര്‍ന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പുതുമയുള്ള കാര്യമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.