യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ നിഷാ ബിസ്വാല്‍ നയിക്കും

0
55

സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സിന്റെ മുന്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന നിഷ ബിസ്വാല്‍ യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ ആയി ഒക്ടോബര്‍ 23ാം തീയതി ചുമതലയേല്‍ക്കും.

യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സിലിലേക്കും യുഎസ് ചേംബര്‍ സംഘത്തിലേക്കും നിഷ ബിസ്വാലിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷം ഉണ്ടെന്ന് യു.എസ് ചേംബര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് തലവന്‍ മൈറോണ്‍ ബ്രില്ല്യാന്റ് പറഞ്ഞു.

നിഷാ ബിസ്വാലിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ പങ്കാളിത്തത്തിലും നിക്ഷേപത്തിലും നിര്‍ണായ പങ്ക് വഹിക്കുമെന്നും ബ്രില്ല്യാന്റ് പറഞ്ഞു.