യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വി.എസ്

0
59


തിരുവനന്തപുരം: സോളാര്‍ കേസിലും ബലാത്സംഗക്കേസിലും അന്വേഷണം നേരിടുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

സദാചാര വിരുദ്ധര്‍ക്കും അഴിമതിക്കാര്‍ക്കും പൊതുരംഗത്ത് തുടരാനുള്ള യോഗ്യതയില്ല. അതുകൊണ്ട് തന്നെ ഇവര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വി.എസ് വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാവര്‍ക്കുമെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കണമെന്നും സോളാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വി.എസ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.