കാറ്റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ പാട്ടുകള്‍ പാടി കോര്‍ത്തിണക്കി ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍.നടന് കൃഷ്ണകുമാറിന്റെ മകളാണ് അഹാന.
അഭിനയിക്കാന്‍ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍.നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അഹാന വേഷമിട്ട ചിത്രം.
അച്ഛന് കൃഷ്ണകുമാര്‍ അഭിനയിച്ച ചിത്രത്തിലെ ‘കാറ്റേ നീ വീശരുതിപ്പോള്‍ എന്ന പാട്ടും ആല്‍ബത്തില്‍ ഉണ്ട്.
തമിഴില്‍ നിന്നുളള പാട്ടുകള്‍ക്കൊപ്പമാണ് മലയാള ഗാനവും പാടിയിരിക്കുന്നത്. കാട്രിന്‍ മൊഴിയില്‍, തുളളി വരും കാട്രേ, കാട്രേ എന്‍ വാസല്‍ വന്തായ് എന്നിവയാണ് തമിഴ് ഗാനങ്ങള്‍.
ആല്‍ബം അഹാന തന്നെയാണ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്.ശ്യാം പ്രകാശ് എം എസാണ് സംവിധായകന്.