സരിതയെ ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെയും കേസ്
സരിതയുടെ ലിസ്റ്റിലുള്ളത് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരുകള്‍
തിരുവനന്തപുരം: തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായര്‍ ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഇവര്‍ക്കെതിരെ ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കി കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറക്കം നഷ്ടമാകുന്ന ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് അര്‍ത്ഥം.
സോളാര്‍ തീയില്‍ ഉരുകാന്‍ പോകുന്നത് നേതൃത്വമായിരിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സോളാര്‍ കേസും അകമ്പടിയായി വന്ന ബാര്‍ കോഴ കേസും യുഡിഎഫിനു ഭരണം നഷ്ടപ്പെടുത്തി. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ.സി.വേണുഗോപാലും ആര്യാടന് മുഹമ്മദും അടങ്ങിയ നേതാക്കള്‍ സരിതയുടെ ആരോപണശരങ്ങള്‍ക്ക് ഇരയായി. തന്നെ മാനഭംഗപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ സരിത വിളിച്ചു പറഞ്ഞപ്പോള്‍ കേരളം നടുങ്ങി.
ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ഈ പേരുകള്‍ ഒഴുകി നീങ്ങി. മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി തന്നെ ക്ലിഫ് സില് വച്ച് പീഡിപ്പിച്ചു. എ.പി.അബ്ദുള്ളക്കുട്ടി മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു. അന്ന് എംഎല്‍എയായിരുന്ന അബ്ദുള്ളക്കുട്ടിതന്റെ ചുണ്ടുകള്‍ കടിച്ചു കീറി-എന്നിങ്ങനെയായിരുന്നു സരിതയുടെ ആരോപണങ്ങള്‍.
ഈ ആരോപണങ്ങള്‍ക്ക് അകമ്പടിയായാണ് ബാര്‍ക്കോഴ കേസ് കൂടി വന്നത്. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലംപതിച്ചു. ആ വീഴ്ചയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇന്നും യുഡിഎഫിനു കഴിയുന്നില്ല. ഇപ്പോള്‍ അശനിപാതം പോലെ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പുറത്തു വിട്ടിരിക്കുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയോഗിച്ച ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ആണ് ഇന്നു യുഡിഎഫിനു നാശത്തിന്റെ വിത്ത് വിതയ്ക്കുന്നത്.
അഴിമതി മാത്രമല്ല ഇടത് സര്‍ക്കാര്‍ ഊന്നുന്നത്. ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കി കേസ് എടുക്കുന്നു. അപ്പോള്‍ ആ അഴിമതിയില്‍ ഉന്നത യുഡിഎഫ് നേതാക്കള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ കുടുങ്ങുകയാണ്.
ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത ആക്ഷേപിച്ച, ലിസ്റ്റിട്ട നേതാക്കള്‍ നേതാക്കള്‍ ഇവരാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ എംപി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാർ തുടങ്ങിയവര്‍.
കത്തിൽ പേരു പരാമർശിച്ചവർക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു പ്രത്യേക സംഘം അന്വേഷണം നടത്തും.