സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദ്യുതി ബില്‍ കൃത്യമായി അടക്കുന്നില്ല : എം.എം.മണി

0
56

കായംകുളം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി. ജലവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ താല്‍പര്യം കാട്ടാത്തതെന്നും അദ്ദേഹം പറഞ്ഞു.

ചാരുംമൂട് വൈദ്യുതിസബ് ഡിവിഷന്‍ ആഫീസ് മന്ദിരം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ മുപ്പത് ശതമാനം വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. സമയബന്ധിതമായി ബോര്‍ഡും സര്‍ക്കാരും ഫലപ്രദമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് മഴയില്ലാത്ത കാലത്തുപോലും പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.