സ ലിം കുമാര്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. ‘ദൈവമേ കൈതൊഴാം, കെ. കുമാറാകണം’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ബുധനാഴ്ച സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു.
ചിത്രത്തില്‍ ജയറാമാണ് നായകന്. അനുശ്രീയാണ് നായിക. ചിത്രത്തില്‍ സലിം കുമാറും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കറുത്ത ജൂതനാണ് സലിം കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സലിം കുമാര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. കറുത്ത ജൂതന് 2016ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു.
നെടുമുടി വേണു, സുരഭി, ശ്രീനിവാസന്, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.