തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നത് അസാധാരണമാണെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ കേസിനെ നിയമപരമായി നേരിടുമെന്നും കമ്മീഷന് റിപ്പോര്‍ട്ട് കണ്ടതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ആര്യാടന് മുഹമ്മദ് പ്രതികരിച്ചു.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന് എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.