2,200 വര്‍ഷം പഴക്കമുള്ള ആഭരണശേഖരം കണ്ടെത്തി

0
50

സൈബീരിയ : 2,200 വര്‍ഷം മുന്‍പ് കല്‍ക്കരിയും പവിഴവും രത്നങ്ങളുമുപയോഗിച്ച്‌ നിര്‍മിച്ച ആഭരണശേഖരം കണ്ടെത്തി. സൈബീരിയയില്‍ കണ്ടെത്തിയ ഷിയോങ്നു പോരാളികളുടെ കല്ലറകളില്‍നിന്നാണ് അപൂര്‍വ ആഭരണശേഖരങ്ങള്‍ ലഭിച്ചത്. വനിതാപോരാളികളുടെ കല്ലറകളില്‍നിന്നാണ് ആഭരണശേഖരം ലഭിച്ചത്.

കല്‍ക്കരിയില്‍ നിര്‍മിച്ച അരപ്പട്ടകളിലെ അലങ്കാരമായാണ് വിലകൂടിയ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുള്ളത്.

ബി.സി. മൂന്നാം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ ആധിപത്യം പുലര്‍ത്തിയവരായിരുന്നു ഷിയോങ്നു പോരാളികള്‍. എണ്‍പത് കല്ലറകളാണ് പ്രദേശത്ത് കണ്ടെത്തിയത്. ചതുരാകൃതിയില്‍ കല്‍നിര്‍മിത പെട്ടികളിലും തടിയില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മിച്ചവയുമാണ് കല്ലറകള്‍.

പുരുഷ പടയാളികളുടെ അരപ്പട്ട നിര്‍മ്മിച്ചിരിക്കുന്നത് ഇരുമ്പുപയോഗിച്ചാണ്. വനിതാ പോരാളികളുടെ കല്ലറകളില്‍ നിന്നാണ് രത്നങ്ങള്‍കൊണ്ട് അലങ്കരിച്ച ആഭരണങ്ങള്‍ ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ സെയ്ന്റ് പീറ്റേഴ്സ്ബര്ഗിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഹിസ്റ്ററി ഓഫ് മെറ്റീരിയല്‍ കള്ച്ചറിലെ ഡോ. കുലിനോസ്കിയവ പറഞ്ഞു.