പിറവന്തൂര്‍ അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ഉണങ്ങിയ രണ്ട് പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയത്. പിറവന്തൂര്‍ പുളിമൂട്ടില്‍ രാധികയുടെ രണ്ടേകാല്‍ വയസ്സുള്ള ആദിദേവിന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിലാണ് അവശിഷ്ടം കണ്ടെത്തിയത്.

ഞായറാഴ്ച 500 ഗ്രാമിന്റെ കവര്‍ പൊട്ടിച്ച് കുട്ടിക്ക് പൊടി കാച്ചി കൊടുത്തിരുന്നു. പിറ്റേദിവസം പൊടി കുറുക്കാന്‍ എടുത്തപ്പോഴാണ് പല്ലികളുടെ അവശിഷ്ട്ം കാണുന്നത്.

സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതര്‍ ആദിദേവിന്റെ വീട്ടിലെത്തി. ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.