അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നെഹ്‌റ വിരമിക്കുന്നു

0
50

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ വിരമിക്കുന്നു. വിരമിക്കാനുള്ള തീരുമാനം കോച്ച് രവിശാസ്ത്രിയേയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും നെഹ്‌റ അറിയിച്ചു. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 മല്‍സരത്തോടെയാണ് നെഹ്‌റ കരിയറില്‍ നിന്ന് വിരമിക്കുന്നത്. താരം വിരമിക്കാനുള്ള അഭ്യൂഹം ആസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും നെഹ്‌റ പറഞ്ഞു.

കോഹ്‌ലിയെയും രവിശാസ്ത്രിയെയും വിളിച്ച് വിരമിക്കുന്ന വിവരം താന്‍ അറിയിച്ചിരുന്നെന്ന് നെഹ്‌റ പറഞ്ഞു. വിരമിക്കേണ്ട സമയം ഇതാണെന്നും ഐ.പി.എല്‍ മല്‍സരങ്ങളിലും കളിക്കില്ലെന്നും താരം വ്യക്തമാക്കി.

17 ടെസ്റ്റ്കളും 120 എകദിന മല്‍സരങ്ങളിലും 34 ട്വന്റി 20 മല്‍സരങ്ങളിലും ഇന്ത്യക്കായി നെഹ്‌റ കളിച്ചിട്ടുണ്ട്. 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും നെഹ്‌റ അംഗമായിരുന്നു.