ഡല്‍ഹി: അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കുന്നതിന് സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സമിതിയില്‍ ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും അതാതു ബാറുകളിലെ പ്രതിനിധികളുമായിരിക്കും ഉണ്ടാവുക.
അഭിഭാഷകരെ ഈ സ്ഥിരം സമിതി അഭിമുഖം നടത്തി സീനിയര്‍ പദവിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കും. അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് സീനിയോറിറ്റി ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക തയാറാക്കും. അതിനുശേഷം പട്ടിക ഫുള്‍ ബെഞ്ചിന്റെ പരിഗണനക്ക് വിടും. ബെഞ്ച് തള്ളുന്നവര്‍ക്ക് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും സീനിയോറിറ്റക്കായി അക്ഷേിക്കാന് അര്‍ഹതയുണ്ടാകൂ.
ഇതുകൂടാതെ സീനിയോറിറ്റി നല്‍കേണ്ട അഭിഭാഷകരുടെ അപേക്ഷകളും വിവരങ്ങളും ഒത്തുനോക്കുന്നതിനായി സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
അതേസമയം മുതിര്‍ന്ന അഭിഭാഷകര്‍ ജോലി സംബന്ധമായി അപമാര്യാദയായി പെരുമാറുകയോ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്താല്‍ സീനിയോറിറ്റി പദവി തിരിച്ചെടുക്കും.
ഹൈക്കോടതി സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനേക്കാള്‍ കര്‍ശനമായ നിബന്ധനകളാണ് സീനിയോറിറ്റി പദവി നല്കുന്നതിനുള്ളതെന്നും സുപ്രീം കോടതി പറഞ്ഞു.