ന്യൂഡല്‍ഹി: ആമസോണില്‍ നിന്നു റീഫണ്ട് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാള്‍ 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു കിട്ടിയതെന്ന് പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്.
ഇയാള്‍ വ്യത്യസ്ത ഫോണ്‍നമ്പറുകളില്‍ നിന്നാണ് ഓര്‍ഡര്‍ നല്‍കുന്നത്. തുടര്‍ന്ന് രണ്ടു മാസവും ആപ്പിള്‍,സാംസങ് ,വണ്‍പ്ലസ് അടക്കം ഫോണുകള്‍ വാങ്ങിയ യുവാവ് സാധനം ലഭിച്ചില്ലെന്നു പരാതിപ്പെട്ടു റീഫണ്ട് വാങ്ങി. പിന്നീട് ഇയാള്‍ ഫോണുകള്‍ ഓണ്‍ലൈന്‍ വില്പനകേന്ദ്രമായ ഒഎല്‍എക്സിലോ പശ്ചിമ ഡല്‍ഹിയിലോ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലോ വിറ്റഴിക്കും.
യുവാവിന്റെ വീട്ടില്‍ നിന്നു 19 മൊബൈല്‍ ഫോണുകളും 12 ലക്ഷം രൂപയുടെ കറന്‍സിയും 40 ബാങ്ക് പാസ്ബുക്കുകളും കണ്ടെടുത്തു. 141 സിംകാര്‍ഡുകള്‍ നല്കിയ വ്യാപാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.