ആരുഷി കൊലക്കേസ്: മാതാപിതാക്കളെ കോടതി വെറുതെവിട്ടു

0
63

അലഹാബാദ്: രാജ്യത്തെ നടുക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ മാതാപിതാക്കളെ കോടതി വെറുതെവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് വിധിച്ചത്. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരായ തെളുവുകള്‍ അപര്യാപ്തമെന്ന് കോടതി വിലയിരുത്തി. കൂടാതെ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തു.

Related image

2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു നാലുവര്‍ഷത്തിന് ശേഷം വിധി. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

Related image

നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേംരാജിനെയാണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നായിരുന്നു സി.ബി.ഐ കോടതിയില്‍ അറിയിച്ചത്.

Image result for aarushi talwar

ഇരുവരുടെയും ബന്ധമറിഞ്ഞ് ക്ഷുഭിതനായ രാജേഷ് ഗോള്‍ഫ് വടികൊണ്ട് ഇവരുടെ തലയില്‍ അടിക്കുകയും തെളിവുകള്‍ മായ്ച്ചുകളയുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.