ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: ഉമ്മന്‍ചാണ്ടി

0
57
Chief Minister - Malayala Manorama Yuva Thammil Thammil Programme organised at Malayala Manorama Kottayam Office. Chief Minister Oommen Chandy met with 16 young men and women and discussed various matters and problemes and Chief Minister answered various questions of participants 29/05/2011 Sunday. Photo by Rinkuraj Mattancheriyil

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍പും ഇപ്പോഴും തനിക്ക് യാതൊരു ഭയവുമില്ല.

ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെയും പുറത്ത് വിടാന്‍ തയാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല. തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.