ഇന്ത്യയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹം : പാക്‌ സൈനിക മേധാവി

0
52

കറാച്ചി: ഇന്ത്യയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍.എല്ലാക്കാലത്തും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ പറഞ്ഞു. സുരക്ഷയിലും സമ്പദ് വ്യവസ്ഥയിലുമുള്ള പരസ്പര സഹകരണം എന്ന വിഷയത്തില്‍ കറാച്ചിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭീകരാക്രമണങ്ങളെ തുടര്‍ന്ന് 2015 ഡിസംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്ഥാനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയിരുന്നു.അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ അകലം പാലിച്ചു വരികയായിരുന്നു.