ഇസ്രേയല്‍ വിരുദ്ധ നിലപാട് യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി

0
53

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്‍മാറി.ഔദ്യോഗികമായി യുനെസ്‌കോ വിടുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രേയല്‍ വിരുദ്ധ നിലപാട് യുനസ്കോസ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ പിന്‍മാറ്റം. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ടാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.

ഇസ്രേയല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തു.യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്‌കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു.