മക്കാവൂനെ തകര്‍ത്തു; എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി

0
46

ബാംഗ്ലൂര്‍: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. മക്കാവുനെ 4-1ന് തകര്‍ത്താണ് ഇന്ത്യ യോഗ്യത നേടിയത്. യുഎഇയിലാണ് എഎഫ്‌സി കപ്പ്‌ നടക്കുന്നത്.

തുടര്‍ച്ചയായ നാലാം വിജയവുമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത ഉറപ്പാക്കിയത്. ഇന്ത്യക്ക് വേണ്ടി റൗളിന്‍ ബോര്‍ഗസ്, സുനില്‍ ചേത്രി, ജെജെ ലാല്‍ പെഖ്വൂലെ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

നിക്കോളാസ് ടറോ മക്കാവുവിനായി ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നേടിയ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ആദ്യ പകുതി ഓരോ ഗോള്‍ വീതം അടിച്ച് ഇരു ടീമുകളും സമനില പാലിച്ചു. 28-ാം മിനുട്ടില്‍ ബോര്‍ഗസിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്.

മക്കാവുവിന്റെ മാന്‍ ഫായ് ഹോവഴി ലഭിച്ച ഒരു സെല്‍ഫ് സെല്‍ഫ് ഗോള്‍ ഇന്ത്യന്‍ വിജയം ഉയര്‍ത്തി.

2011 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ കപ്പില്‍ കളിച്ചത്.