എൻ.എൻ. പിള്ളയുടെ ജീവിതം സിനിമയാകുന്നു.മലയാളി പ്രേക്ഷകര്‍ എന്‍ എന്‍ പിള്ളയെ അറിയുന്നത് അഞ്ഞൂറാനായിട്ടാണ്. ഗോഡ്ഫാദറിലെ അഞ്ഞൂറനെ ആരും മറക്കില്ല. നാടകത്തില്‍ മാത്രമല്ല സിനിമയിലും തന്റ സാനിധ്യം കൃത്യമായി അറിയിച്ച വ്യക്തിയാണ് എൻ.എൻ. പിള്ള എന്ന അഞ്ഞൂറാൻ .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ.എൻ. പിള്ളയായി എത്തുന്നത് നിവിൻ പോളിയാണ്. നിവിന്റെ പിറന്നാൾ ദിനത്തിൽ രാജീവ് രവി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗോപൻ ചിദംബരമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹണം മധു നീലകണ്ഡൻ. സിനിമയുടെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.
1991ൽ പുറത്തിറങ്ങിയ ഗോഡ്ഫാദറിന് പുറമെ തമ്പി കണ്ണന്താനത്തിന്റെ മോഹൻലാൽ ചിത്രമായ നാടോടി . ഗോഡ്ഫാദറിന്റെ തമിഴ് റിമേക്കായ പെരിയവർ.തെലുങ്ക് പതിപ്പുകളായ പെദരിക്കം എന്നീ ചിത്രങ്ങളിലും എൻ.എൻ. പിള്ള വേഷമിട്ടിട്ടുണ്ട്.