‘ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനായിരുന്നുവെന്ന് തുറന്നു പറയുകയാണ് യുവ താരം രാജ്കുമാര് റാവു. അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്’ എന്ന സിനിമയിലാണ് ഐശ്വര്യ റായിയോടൊപ്പം രാജ് കുമാര്‍ റാവു അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര് റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയില്‍ ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിക്കുകയാണ് യുവ താരം.
അഭിനയിക്കുന്ന സമയത്ത് ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നു. താന്‍ മുന്‍ ലോക സുന്ദരിക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന ചിന്ത എനിക്കുണ്ടാകുന്നു. രാജ് കുമാര്‍ പറയുന്നു.