ചേരുവകള്‍

കൂന്തള്‍ – അര കിലോ
സവാള – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
തക്കാളി – രണ്ടെണ്ണം പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല് എണ്ണം നെടുകെ കീറിയത്
കറിവേപ്പില -രണ്ട് തണ്ട്
മുളകുപൊടി- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന കണവ ഒരു ടീസ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക.

അടുത്തതായി ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.

സവാള സ്വര്‍ണനിറമായി വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക.

തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കണവ കൂടി ഇതിലേക്ക് ചേര്‍ക്കുക.

5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടമായ കൂന്തള്‍ മസാല തയ്യാര്‍.