വിതുര: അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥന്റെ കാറിനു നേരെ ആക്രമണം. ഉച്ചയ്ക്ക് വിതുര ജംഗ്ഷനില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പെരിങ്ങമല സ്വദേശിയായ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഇയാള്‍ മാനസിക രോഗിയാണെന്ന് പോലീസ് അറിയിച്ചു.
വിതുരയില്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. കണ്‍വെന്‍ഷനുശേഷം ഉച്ചയ്ക്ക് എംഎല്‍എ ഊണുകഴിക്കുകയായിരുന്നു. ഇതേ സമയം പുറത്തു പാര്‍ക്കുചെയ്തിരുന്ന കാറിന്റെ ഗ്ലാസ് സിദ്ദിഖ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
തുടര്‍ന്ന് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു സിദ്ദിഖ് എന്ന് പോലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും ബന്ധുക്കളോടൊപ്പം മടങ്ങുംവഴി അവരുടെ കണ്ണ് വെട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയിലാണ് എംഎല്‍എയുടെ കാറ് തല്ലിത്തകര്‍ത്തത്.