കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഇടതു മുന്നണിയുടെ ജാഥ

0
68


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫിന്റെ സംസ്ഥാന ജാഥ. ഈ മാസം 21-ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും.

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നുമായി രണ്ട് യാത്രകളാണ് നടത്തുന്നത്. കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന ജാഥ തൃശൂരിലും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ എറണാകുളത്തുമാണ് അവസാനിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കാസര്‍കോഡ് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതൃത്വം നല്‍കും.