ഗണേഷിനെതിരെ കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

0
62

മലപ്പുറം: സോളാര്‍ കേസില്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരെ സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നും രശ്മി കേസില്‍ തന്നെ പ്രതിയാക്കിയത് ഇതിനുവേണ്ടിയാണെന്നും ബിജു പറഞ്ഞു. മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്. ബിജു തന്റെ ആവശ്യം അഭിഭാഷകന്‍ വശം എഴുതി അറിയിക്കുകയായിരുന്നു.