ചിത്രത്തിന് കടപ്പാട് ഇന്ത്യാടുഡേ
അഹമ്മദാബാദ്:ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയിരിക്കുകയാണ് രാഹുല്‍ഗാന്ധി.സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു രസികന്‍ ചര്‍ച്ചയായിരിക്കുകയാണ് ഈ വാര്‍ത്ത
രാഹുല്‍ഗാന്ധി തന്റെ പ്രസംഗത്തിലൂടെ ആളുകളെ ഇത്രയും ദിവസം ചിരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് തന്റെ അശ്രദ്ധകൊണ്ട് പ്രവര്‍ത്തകരെ ചിരിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും തന്റെ നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കൈയടി നേടിയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാധ്യമ ശ്രദ്ധ നേടിയത്.
കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.
നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നടന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല.ഇതാണ് ശൗചാലയം മാറിക്കയറാന്‍ കാരണം എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാൽ അബദ്ധം മനസിലായ അദ്ദേഹം ഉടൻ തന്നെ തിരിച്ചിറങ്ങി.
.