ഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകുന്നേരം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീയതി പ്രഖ്യാപനത്തിന് കാത്തു നില്‍ക്കാതെ കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിമാചലില്‍ കോണ്‍ഗ്രസും ഗുജറാത്തില്‍ ബി.ജെ.പിയുമാണ് ഭരണത്തിലുള്ളത്. ഹിമാചലിലെ 68 അംഗ നിയമ സഭയിലേക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെ തന്നെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. പാട്ടിദാര്‍ വിഭാഗം സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പ്രക്ഷോഭം നടത്തിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്?.