ടി.പി കേസ് സത്യസന്ധമായാണ് കൈകാര്യം ചെയ്തത്: തിരുവഞ്ചൂര്‍

0
63

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബല്‍റാമിന്റെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഏത് കേസിലും തെളിവുണ്ടങ്കിലേ നടപടിയെടുക്കാന്‍ കഴിയൂവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ നല്‍കിയ പോസ്റ്റിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. ടി.പി.ചന്ദ്രശേഖന്‍ വധത്തിന്റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമായി സോളാര്‍ കേസ് കൂട്ടിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം