നോട്ടു നിരോധനം ജനങ്ങളെ ‘വട്ടു’ തട്ടിയപ്പോള്‍ വൈറലായത് ഹിദായത്ത് ജാഫര്‍

0
199

തിരുവനന്തപുരം: നോട്ടു നിരോധനം ജനങ്ങളെ വട്ടു തട്ടുന്ന അവസ്ഥയിലാണ് നാല് മിനിറ്റ് നീളുന്ന ഷോര്‍ട്ട് ഫിലിമുമായി സിനിമാ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഹിദായത്ത് ജാഫര്‍ രംഗപ്രവേശനം ചെയ്യുന്നത്.

നോട്ടു നിരോധനത്തെക്കാളും കൂടുതല്‍ ജനം സ്വീകരിച്ചത് ഹിദായത്ത് എടുത്ത ഷോര്‍ട്ട് ഫിലിം ആണെന്ന് കരുതേണ്ടി വരും. ഏതാണ്ട് ഒരു കോടിക്ക് അടുത്ത് പ്രേക്ഷകരാണ് ആ ഷോര്‍ട്ട് ഫിലിം കണ്ടത്.

തിരുവനന്തപുരം പാലോട് സ്വദേശിയാണ് ഹിദായത്ത് ജാഫര്‍. അതുകൊണ്ട് തന്നെ ജാഫറിന്റെ ഷോര്‍ട്ട് ഫിലിമും ആരംഭിച്ചത് പാലോട് സ്റ്റേറ്റ് ബാങ്കിന് മുന്നിലെ തിരക്കില്‍ നിന്നാണ് ആ ഷോര്‍ട്ട് ഫിലിം തുടങ്ങുന്നത്.

പ്രാദേശിക ചാനല്‍ ആളുകളുടെ പ്രതികരണം തേടുന്നു. അതിന്റെ അവസാനം ഹിദായത്ത് പ്രത്യക്ഷപ്പെട്ട് തന്റെ അഭിപ്രായം പറയുന്നു. ആ അഭിപ്രായമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ തീരുമാനം നല്ലത്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പണി പറ്റിച്ചു. ഹിദായത്ത് ഷോര്‍ട്ട് ഫിലിമില്‍ പറയുന്നു.

ആവര്‍ത്തിച്ചു അഭിപ്രായം പറയുന്ന ഹിദായത്തിനു പിന്നില്‍ റിപ്പോര്‍ട്ടര്‍ വശംകെടുന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയ സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഷോര്‍ട്ട് ഫിലിം വൈറല്‍ ആയപ്പോള്‍ പ്രവാസികള്‍ താരത്തെ തിരിച്ചറിഞ്ഞു. അത് തങ്ങളുടെ ഹിദായത്ത് ജാഫര്‍ തന്നെ.

സൌദിയില്‍ ജോലി ചെയ്യവേ പിന്നീട് നാട്ടിലേക്ക് തിരിച്ചു പോയ ഹിദായത്ത് തന്നെ. പ്രവാസികള്‍ബന്ധപ്പെട്ടപ്പോള്‍ ഹിദായത്ത് സത്യം പറഞ്ഞു. അതോടെ പ്രവാസികള്‍ ജാഫറിന്റെ ‘നോട്ടു നിരോധനം’ ഏറ്റെടുത്തു. അത് വളരെ വേഗം വൈറല്‍ ആയി. അത് ഹിദായത്തിന് വലിയ പ്രചോദനമായി മാറി.

പി.എന്‍.മേനോന്റെ ദൂരദര്‍ശന്‍ സീരിയല്‍ ‘കഥ കഥ കാരണ’ത്തിലൂടെയാണ് ഹിദായത്ത് അഭിനേതാവായത്. കെ.ജി.ജോര്‍ജിന്റെ ടെലിഫിലിമുകളില്‍ മുഖ്യ വേഷം ചെയ്തിരുന്നു. സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പ്രശസ്തനുമാണ്. നാടകപ്രവര്‍ത്തകനുമാണ്.

ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഏകാപാത്ര നാടകമായ ‘സംഭവസ്ഥലത്ത് നിന്ന് ക്യാമറാമാന്‍ റഷീദിനൊപ്പം സുകേശന്‍’ ഹിദായത്ത് ആണ് ചെയ്തത്. ‘നോട്ടു നിരോധന ഷോര്‍ട്ട് ഫിലിമിന്റെ വിജയം അടുത്ത ഷോര്‍ട്ട് ഫിലിം ‘സമം’ത്തിലേക്കും ഹിദായത്തിനെ നയിച്ചിട്ടുണ്ട്. ഒരു പോക്കറ്റടിക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ‘സമ’ത്തില്‍ പറയുന്നത്.

‘സമ’വും കണ്ടത് ലക്ഷക്കണക്കിന് പ്രേക്ഷകരാണ്. ഹിദായത്ത് പറയുന്നു. ‘ നോട്ടു നിരോധനത്തിന്റെ ദൂഷ്യഫലങ്ങള്‍ നേരിട്ട് അറിഞ്ഞപ്പോള്‍ അത് ജനങ്ങളെ അറിയിക്കണമെന്നു തോന്നി. അതിനു എന്‍റെ മേഖല തന്നെ തിരഞ്ഞെടുത്തു. അത് വളരെ ആവേശകരമായ അനുഭവമായി.

ലോകമെങ്ങുമുള്ള മലയാളികള്‍ ആണ് നോട്ടു നിരോധന ഡോക്യുമെന്ററി സ്വീകരിച്ചത്. അത് വളരെ വലിയ അനുഭവമായി.” ഹിദായത്ത് പറയുന്നു. ഒരു സിനിമാ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഹിദായത്ത്.

മൂന്നു മാസത്തിനുള്ളില്‍ ഷൂട്ടിംഗ് ആരംഭിക്കും. പി.എന്‍.മേനോന്റെ അസിസ്റ്റന്റ്റ് ആയിരുന്ന രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.