പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

0
48

കോഴിക്കോട്: പിസി ജോര്‍ജ് എം എല്‍ എ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചാണ് കേസെടുക്കാന്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

എം എല്‍ എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.