പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയ്ക്ക് അമരയ്ക്ക വിഭവങ്ങള്‍

0
274


പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും അമരയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് ഉത്തമം.

അമര സൂപ്പ്

ചേരുവകള്‍
1. അമരയ്ക്ക ചെറുതായി അരിഞ്ഞത്-50 ഗ്രാം
2. കോവല്‍ ചെറുതായി അരിഞ്ഞത് – 25 ഗ്രാം
3. ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത് – 15
4. മുളപ്പിച്ച മുതിര – 20 ഗ്രാം
5. മുരിങ്ങയില – ഒരു പിടി
6. കുരുമുളക് പൊടി – അര ടീസ്പൂണ്‍
7. എള്ള് – 10 ഗ്രാം
8. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: ആദ്യത്തെ നാല് ചേരുവകള്‍ ഒന്നിച്ചാക്കി പ്രഷര്‍കുക്ക് ചെയ്യുക. കുക്കര്‍ തുറന്നതിനുശേഷം ബാക്കിയുള്ളവ ചേരുവകള്‍ ചേര്‍ത്ത് ഒന്ന് തിളപ്പിച്ചശേഷം ചൂടോടെ കുടിക്കുക.

amarapayar

അമരപ്പയര്‍ കഞ്ഞി

ചേരുവകള്‍
1. നുറുക്കുഗോതമ്പ് – ഒരു പിടി
2. അമരപ്പയര്‍ – 10 എണ്ണം
3. ഉലുവ – ഒരു ടീസ്പൂണ്‍
4. ചുവന്നുള്ളി – 5 എണ്ണം (അരിഞ്ഞത്)
5. വെളുത്തുള്ളി – 3 എണ്ണം (അരിഞ്ഞത്)
6. മുരിങ്ങയില – ഒരു പിടി
7. മുളപ്പിച്ച പയര്‍ – ഒരു പിടി
8. ചീരയില – ഒരു പിടി
9. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: മുരിങ്ങയില ഒഴികെ ബാക്കിയുള്ള ചേരുവകള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഒരുമിച്ച് പ്രഷര്‍കുക്ക് ചെയ്തശേഷം കുക്കര്‍ തുറന്ന് മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് ഒന്ന് തിളപ്പിച്ചശേഷം ഉപയോഗിക്കുക.