പലസ്തീനില്‍ ഹമാസും ഫത്ഹ് പാര്‍ട്ടിയും യോജിച്ച് പോകാന്‍ ധാരണയായി

0
70

പലസ്തീന്‍ : പലസ്തീനില്‍ ഹമാസും ഫത്ഹ് പാര്‍ട്ടിയും യോജിച്ച് പോകാന്‍ ധാരണയായി.പലസ്തീനില്‍ ഇസ്രായേല്‍ ആക്രമണംമൂലം വികസനവും ജീവിത സാഹചര്യവും പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. ഹമാസും ഫത്ഹ് പാര്‍ട്ടിയും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അവിടുത്തെ സാഹചര്യങ്ങളില്‍ മാറ്റം വന്നേക്കാം.ഈജിപ്തിന്‍റെ നേതൃത്വത്തില്‍ കൈറോയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് പലസ്തീനിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ ഹമാസും ഫത്ഹും ഒരുമിച്ച് പോകാന്‍ ധാരണയായത്.എന്നാല്‍ ഉടമ്പടിയുടെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

പത്ത് വര്‍ഷമായി ഇവിടെ പലതരത്തിലുള്ള പ്രശ്നങ്ങള്‍ തുടരുകയായിരുന്നു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും

ഹമാസിന്‍റെ രാഷ്ട്രീയ വിഭാഗം മേധാവിയായ സാലിഹ് അല്‍അൗറിയും ഫത്ഹ് വക്താവായ അസ്സാം അല്‍അഹ്മദുമാണ് ചര്‍ച്ചയെ നിയന്ത്രിച്ചിരുന്നത്.

പലസ്തീനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ ഐക്യ സര്‍ക്കാറിന് രൂപം നല്‍കുന്നതിനും ഇതിനായി ലെജിസ്ലേറ്റീവ്, പ്രസിഡന്‍ഷ്യല്‍, നാഷനല്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുമുള്ള ചര്‍ച്ചയാണ് കൈറോയില്‍ നടന്നത്. ചര്‍ച്ചക്കായി ജോര്‍ദാന്‍ വഴി കൈറോയില്‍ എത്താനുള്ള ശ്രമം ഇസ്രായേല്‍ തടസ്സപ്പെടുത്തിയിരുന്നു.

രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി 2011 ല്‍ തയ്യാറാക്കിയ കൈറോ ഉടമ്പടി കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചക്ക് ഈജിപ്ത് മുന്‍കൈയെടുത്തത്. 2014 ല്‍ യോജിച്ചു പോകാന്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിരുന്നെങ്കിലും പരസ്പരമുള്ള തര്‍ക്കം കാരണം നടപ്പിലാകാതെ പോകുകയായിരന്നു.