മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്സിന്റെ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി. തോക്കുമേന്തി നില്ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.
കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. കഥ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായതത്രേ. ലോ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ വന്‍ വിജയമാകുമെന്നാണ് സിനിമ ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്.