തിരുവനന്തപുരം: സോളാര്‍ അഴിമതിയും ലൈംഗികാരോപണങ്ങളും വഴി കോണ്‍ഗ്രസ് നേതൃത്വം ശരശയ്യയിലായിരിക്കെ കൂടുതല്‍ ആരോപണങ്ങളുമായി സരിത.എസ്.നായര്‍ രംഗത്ത്.
കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെയാണ് സരിത രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും സരിത പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ മകനും മറ്റ് ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ട്. ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തും. . സോളാര്‍ അല്ലാത്ത ഇടപാടുകള്‍ക്കാണ് തന്നെ കരുവാക്കിയത്.
സോളാര്‍ അഴിമതിയുമായി മറ്റ് സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്കും ബന്ധമുണ്ട്. രാഷ്ട്രീയക്കാര്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത ബിസിനസുകളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്. സരിത ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചാണ് ഇപ്പോള്‍ സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വന്നത്. സരിത ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പ്രാമുഖ്യം നല്കി ശക്തമായ ശുപാര്‍ശകള്‍ ആണ് സോളാര്‍ കമ്മിഷന് നല്‍കിയത്.
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് എത്രയധികം പ്രമുഖ നേതാക്കള്‍ അഴിമതിക്കും, ലൈംഗികാപാവാദങ്ങള്ക്കും ഇരയായിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഈ അഴിമതി-ലൈംഗികാപവാദങ്ങളില്‍ പ്രതിയായിരിക്കെ കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിട്ടാണ് സരിത മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ പുതിയ ആരോപണങ്ങളും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.