
പലര്‍ക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുന്നല്‍ ഒരു പേടി സ്വപ്നമാണ്. അതിന് ഒരു ശാശ്വത പരിഹാരവുമായി സിഡ്നി സര്കലാശാലയിലേയും അമേരിക്കയിലേയും ബയോമെഡിക്കല്‍ രംഗത്തെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു.
MeTro എന്നാണ് ഈ പശയ്ക്ക് പേരിട്ടിരിക്കുന്നത്. വലിയ ഇലാസ്തികത ഉള്ളതിനാല്‍ പെട്ടെന്ന്് വികാസം പ്രാപിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഹൃദയം, ശ്വാസകോശം, ഹൃദയധമനികള്‍ എന്നിവയിലെ ശസ്ത്രക്രിയയ്ക്ക് ഇത് വളരെ സഹായകരമാകുമെന്നാണ് വിശ്വാസം.
അള്‍ട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെയാണ് ഈ പശ ശരീരത്തില്‍ ഉപയോഗിക്കുന്നത്. ഇത് ഒരു ഹൈബ്രിഡ് ഇലാസ്റ്റിക് പ്രോട്ടീനാണ്. വെറും 60 സെക്കന്റ് കൊണ്ട് മുറിവ് ഉണക്കാന്‍ സഹായിക്കുന്നു.
ദ്രവരൂപത്തിലുളള പശ കലകളുടെ ഉപരിതലത്തിലെത്തുമ്പോള്‍ ഖരരൂപത്തിലാകുകയും മുറിവിനെ യോജിപ്പിക്കുകയും ചെയ്യുന്നു.