മെക്‌സിക്കന്‍ ജയിലില്‍ കലാപം; 16 പേര്‍ കൊല്ലപ്പെട്ടു

0
44


മോണ്‍ടെറി: വടക്കന്‍ മെക്‌സിക്കോയിലെ ജയിലില്‍ കലാപം. 16 പേര്‍ കൊല്ലപ്പെട്ടു.

സുവോ ലിയോണ്‍ സംസ്ഥാന ജയിലിലാണ് കലാപം നടന്നത്. കലാപത്തിന്നിടെ ആരും രക്ഷപ്പെട്ടിട്ടില്ല.

അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. 250 തടവുകാരാണ് ജയിലില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്.

മൂന്ന് ഗാര്‍ഡുമാരെ തടവുപുള്ളികള്‍ ബന്ദികളാക്കി. പിന്നീട് സുരക്ഷാസേന എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

സുരക്ഷാസേന എത്തിയില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ തടവുകാരും ഗാര്‍ഡുമാരും കൊല്ലപ്പെടുമായിരുന്നെന്ന് ജയില്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

മയക്കുമരുന്ന് സംഘങ്ങള്‍ ആധിപത്യം ചെലുത്തുന്ന മെക്സിക്കന്‍ ജയിലുകളില്‍ നടക്കുന്ന രക്തരൂഷിത കലാപങ്ങളില്‍ ഒടുവിലത്തേതാണ് സുവോ ലിയോണ്‍ ജയിലില്‍ നടന്നത്.