വാഷിങ്ടണ്‍: .റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി കൊണ്ടുവരുന്നു. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ഇതിനെതുടര്‍ന്നാണ് ഇവിടെയും ജി എസ് ടി കൊണ്ട് വരുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നവംബര്‍-9ന് ഗുവാഹാത്തിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ശില്പശാലയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല.ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താം എന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തിന്റെ വലിയ തോതിലുള്ള വരവ് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.