
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ കളിക്കിറങ്ങുന്നു.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം.ഘാനയോടാണ് ഇന്ത്യ ഇന്ന് മത്സരിക്കുന്നത്.
എ ഗ്രൂപ്പിലെ അതിശക്തരായ ഘാനയെ മികച്ച രീതിയില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യക്ക് സാധ്യത നിലനിര്‍ത്തനാകൂ.
മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ നായകന് അമര്‍ജിത് സിംഗിന്റെയും, പ്രതിരോധനിരയിലെ താരമായ അന്‍വര്‍ അലിയുടെയും പരിക്ക് ടീമിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.