ബിസിനസ്സ് സംരംഭങ്ങള്‍ക്കും ബിസിനസ്സുകാര്‍ക്കും വെരിഫൈഡ് പ്രൊഫൈലും പ്രീമിയം സേവനങ്ങളുമായി വാട്‌സാപ് ബിസിനസ് വരുന്നു. കോടി കണക്കിന് ഉപഭോക്താക്കളുണ്ടായിട്ടും ഫെയ്‌സ് ബുക്കിന് വാട്‌സാപ്പില്‍ നിന്നും ഇതുവരേയും ഒരു വരുമാനവും ഇല്ലാത്തതിനാലും വ്യക്തിഗത ഉപയോഗത്തിനല്ലാതെ ബിസിനസ് ഫ്രൊഫഷണല്‍ ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയൊരു ആപ്പ് അവതരിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ കമ്പനി തീരുമാനിച്ചത്.

ബീറ്റ ടെസ്റ്ററായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇന്‍വിറ്റേഷന്‍ വഴി മാത്രമേ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഒരു മാസം മുമ്പാണ് ബിസിനസിനു വേണ്ടി ഒരു വാട്‌സാപ് പതിപ്പ് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.