ശശികല ഇന്ന് ജയിലിലേക്ക് മടങ്ങും

0
62

ചെന്നൈ: അഞ്ചു ദിവസത്തെ പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഫെബ്രുവരിയില്‍ ജയിലിലായതിന് ശേഷം ഒക്ടോബര്‍ ഏഴാം തീയതിയാണ് വി.കെ ശശികല പരോളിലിറങ്ങിയത്.

കരളിനും വൃക്കകള്‍ക്കും അസുഖം ബാധിച്ച് ചെന്നൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയാണ് ശശികലക്ക് അഞ്ചു ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, പൊതു പരിപാടികളില്‍ പങ്കെടുക്കരുത് തുടങ്ങിയ ഉപാധികളോടുകൂടിയാണ് പരോള്‍ അനുവദിച്ചിരുന്നത്. ഭര്‍തൃ സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു അഞ്ചു ദിവസം ശശികല താമസിച്ചിരുന്നത്.